സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുക; സന്ദേശവുമായി യുവാക്കള്‍ ഇരുചക്ര വാഹനത്തില്‍ കന്യാകുമാരിയില്‍ നിന്ന് കാശ്മീരിലേക്ക്

സുഹൃത്തുക്കളും വിദ്യാര്‍ത്ഥികളുമായ ആറംഗ സംഘമാണ് സന്ദേശവുമായി ഇരുചക്രവാഹനത്തില്‍ കന്യകുമാരിയില്‍ നിന്ന് കാശ്മീരിലേക്ക് പോകുന്നത്

ചേര്‍ത്തല: സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുക എന്ന സന്ദേശവുമായി ചേര്‍ത്തല സ്വദേശികള്‍ കാശ്മീരിലേക്ക്. സുഹൃത്തുക്കളും വിദ്യാര്‍ത്ഥികളുമായ ആറംഗ സംഘമാണ് സന്ദേശവുമായി ഇരുചക്രവാഹനത്തില്‍ കന്യകുമാരിയില്‍ നിന്ന് കാശ്മീരിലേക്ക് പോകുന്നത്.

ചേര്‍ത്തല സ്വദേശികളായ അശ്വിന്‍ ചന്ദ്രന്‍, എസ് സരുണ്‍കുമാര്‍, ബിനു ബാബു, രഞ്ജിത്ത് ഹരിദാസ്,സുധീര്‍ എം ചന്ദ്രന്‍,ജിഎസ് സംഗീത് എന്നിവരാണ് സ്ത്രീ സുരക്ഷാ സന്ദേശവുമായി കാശ്മീരിലേക്ക് പോകുന്നത്. ഇവര്‍ കടന്നു പോകുന്ന റെയില്‍വെ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് പോലുള്ള ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ വണ്ടി നിര്‍ത്തി, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സന്ദേശം പ്രചരിപ്പിക്കും. കഴിഞ്ഞ ദിവസമാണ് യാത്രയ്ക്കായി ഇവര്‍ കന്യാകുമാരിയിലെത്തിയത്.

Exit mobile version