പുതുനഗരം: സിനിമാ തീയ്യേറ്ററിലും മാളുകളിലും കുട്ടികളെ മറന്നു പോകുന്ന മാതാപിതാക്കളുടെ വാര്‍ത്ത നമ്മള് സ്ഥിരം കാണുന്നതാണ്. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്നത്. കുട്ടിയെ മാതാപിതാക്കള്‍ ബസില്‍ വെച്ച് മറന്നു. തുടര്‍ന്ന് സ്റ്റോപ്പില്‍ നിന്ന് ഏറെ ദൂരം പോയ ശേഷമാണ് കണ്ടക്ടര്‍ കുട്ടി കരയുന്നത് ശ്രദ്ധയില്‍ പെട്ടത്.
കുഞ്ഞിന്റെ വീടും വീട്ടുകാരും ആരെന്ന് അറിയാന്‍ കണ്ടക്ടര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് കുട്ടിയെ കണ്ടക്ടര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. തൃശൂര്‍- കൊഴിഞ്ഞാമ്പാറ റൂട്ടിലെ ‘അമ്മ’ ബസ്സില്‍ യാത്രചെയ്ത മാതാപിതാക്കളാണ് മകള്‍ കൂടെയുണ്ടെന്ന് ഉറപ്പാക്കാതെ കൊടുവായൂരില്‍ ഇറങ്ങിയത്.
അച്ഛനും അമ്മയും ഇറങ്ങി കുറെ ദൂരം ചെന്ന ശേഷമാണ് കണ്ടക്ടര്‍ക്ക് കാര്യം മനസിലായത്. ഇതോടെ കണ്ടക്ടര്‍ കുട്ടിയെ പുതുനഗരം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇതിനിടെ ആലത്തൂരിലെത്തിയ മാതാപിതാക്കള്‍ ബസ് ജീവനക്കാരില്‍നിന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അവിടെയെത്തി കൂട്ടിക്കൊണ്ടുപോയി.
Discussion about this post