തിരുവനനന്തപുരം: തുറന്ന കാര്‍, പാറിപ്പറന്ന് മൂന്ന് പാര്‍ട്ടികളുടെ കൊടികള്‍ ആവേശത്തോടെ സ്വന്തം പാര്‍ട്ടിക്ക് മുദ്രാവാക്യം വിളിച്ച് യുവാക്കളും. ഇത് കേരളത്തിലെ കൊട്ടിക്കലാശത്തിനിടെയുള്ള സൗഹാര്‍ദത്തിന്റെ കാഴ്ചയാണ്. വ്യക്തമായ രാഷ്ട്രീയം ഉണ്ടെങ്കിലും സൗഹാര്‍ദം വേറെ ലെവല്‍ എന്ന് തെളിയിക്കുകയാണ് ഈ ഒരൊറ്റ ചിത്രത്തിലൂടെ.
Beautiful. End of the day friendship and relationship matters and these political differences shld not come btwn it! https://t.co/ymmw7jPULP
— ashwath (@ash7k) April 23, 2019
ഇത് കേരളത്തില്‍ മാത്രം സംഭവിക്കുന്ന കാര്യമാണെന്നും പാര്‍ട്ടിക്കും രാഷ്ട്രീയത്തിനും അപ്പുറമുള്ള സൗഹൃദമാണ് ഇതെന്നും പറഞ്ഞ് നിരവധി ആളുകളാണ് ചിത്രം പങ്കുവെയ്ക്കുന്നത്. ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്.
Absolutely.
Kerala rockshttps://t.co/c2lY44eDR0
— Rema Rajeshwari IPS (@rama_rajeswari) April 24, 2019
രാഷ്ട്രീയ ചായ്വിന്റെയോ ആശയങ്ങളുടെയോ പേര് പറഞ്ഞ് സുഹൃത്തുക്കളെ നഷ്ടപ്പെടുത്തരുതെന്നും ചിത്രം പങ്കുവെച്ചുകൊണ്ട് ചിലര്‍ സന്ദേശം നല്‍കുന്നുണ്ട്. കണ്ണൂരിലെ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ കണ്ട കാഴ്ചയാണിത്. സിപിഎമ്മിന്റെയു കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കൊടികളാണ് കാറില്‍ ഇരിക്കുന്ന യുവാക്കള്‍ പാറിക്കുന്നത്. പ്രമുഖരായ നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.
This is what called true and incredible india. It happens only in kerala. Proud to be a mallu. Elections are over but friends stay forever. pic.twitter.com/rW9gI0EzAR
— mattathilbabu (@dhiyamshu) April 24, 2019
കടപ്പാട്; മനോരമ
Discussion about this post