കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം കള്ളക്കടത്തുക്കാരുടെ വിഹാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തില്‍ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടു വന്ന ഇരുപത് ലക്ഷം രൂപയുടെ വിദേശ സിഗരറ്റുകളാണ് കസ്റ്റംസ് ഇന്ന് പിടികൂടിയത്.
കാസര്‍കോട് സ്വദേശിയാണ് ഇത്രയും വിലമതിക്കുന്ന സിഗരറ്റുകള്‍ കടത്താന്‍ ശ്രമിച്ചത്. ദുബായിയില്‍ നിന്ന് കൊളംബോ വഴിയാണ് ഇവ കൊച്ചിയില്‍ എത്തിച്ചതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. സിഗരറ്റ് കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിയെയും അയാളുടെ സഹായിയെയും കസ്റ്റംസ് അധികൃതര്‍ ചോദ്യം ചെയ്യുകയാണ്.
Discussion about this post