‘സുപ്രീംകോടതി വിധികള്‍ ആളുകള്‍ തെരുവിലിറങ്ങി ഭേദഗതി ചെയ്യുകയാണെങ്കില്‍, കോടതിയൊക്കെ ഇടിച്ച് പൊളിച്ച് അത് വാടകയ്ക്ക് നല്‍കണം’; സികെ ജാനു

ശബരിമലയില്‍ വിശ്വാസവും ജെന്റര്‍ പ്രശ്‌നവുമുണ്ട്. സമത്വ അവകാശം എന്തായാലും വേണം. ഭരണഘടനയുടെ ഒരു ഉത്തരവിനെ നമ്മള്‍ മാനിക്കണം

കൊച്ചി: സുപ്രീംകോടതി വിധികള്‍ ആളുകള്‍ തെരുവില്‍ ഇറങ്ങി ഭേദഗതി ചെയ്യുകയാണെങ്കില്‍ സുപ്രീംകോടതി ഇടിച്ചുപൊളിച്ചിട്ട് ആര്‍ക്കെങ്കിലും വാടകയ്ക്ക് കൊടുത്തു കൂടെയെന്ന് ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സികെ ജാനു. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു സികെ ജാനു.

ശബരിമലയില്‍ വിശ്വാസവും ജെന്റര്‍ പ്രശ്‌നവുമുണ്ട്. സമത്വ അവകാശം എന്തായാലും വേണം. ഭരണഘടനയുടെ ഒരു ഉത്തരവിനെ നമ്മള്‍ മാനിക്കണം. സുപ്രീംകോടതി വിധി മാനിക്കാതെ ആളുകള്‍ തെരുവില്‍ ഇറങ്ങി ഭേദഗതി ചെയ്യാമെങ്കില്‍ സുപ്രീംകോടതി ഇടിച്ച് പൊളിച്ച് വാടകയ്ക്ക് കൊടുക്കണമെന്നും സികെ ജാനു പറഞ്ഞു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്ന സുപ്രീംകോടതിയുടെ വിധി വന്നപ്പോള്‍ സ്വാഗതം ചെയ്ത പലരും കുറച്ചുകഴിഞ്ഞപ്പോള്‍ തിരിച്ചുപറഞ്ഞിട്ടുണ്ട്. താന്‍ ആ കൂട്ടത്തിലല്ലെന്നും ജാനു പറഞ്ഞു.

Exit mobile version