തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം കാരണമാണ് വോട്ടിംഗ് മെഷീനുകള്‍ തകരാറായതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. 38,003 വോട്ടിംഗ് യന്ത്രങ്ങളില്‍ 397 എണ്ണത്തില്‍ മാത്രമാണ് തകരാര്‍ സംഭവിച്ചത്. ഇത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെന്നും ടിക്കാറാം മീണ പറഞ്ഞു.
തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മീണ. ശതമാന കണക്കില്‍ ഇത് 0.44 മാത്രമാണെന്നും ടിക്കാറാം മീണ കൂട്ടിച്ചേര്‍ത്തു.
വോട്ടിംഗ് യന്ത്രത്തെ പറ്റി പരാതി പറഞ്ഞ വോട്ടര്‍ക്കെതിരെ കേസെടുക്കുന്നതിനോട് വ്യക്തിപരമായി താന്‍ യോജിക്കുന്നില്ലെന്നും, നിലവിലെ നടപടിക്രമങ്ങള്‍ പാലിച്ചാണ് നടപടികള്‍ സ്വീകരിച്ചതെന്നും മീണ പ്രതികരിച്ചു. സ്വന്തം ചിത്രം വച്ച് പരസ്യം നല്കിയ സംഭവത്തില്‍ ഉണ്ടായ വിമര്‍ശനങ്ങള്‍ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറണാകുളം മണ്ഡലത്തിലെ കളമശേരിയില്‍ 83-ാം നമ്പര്‍ ബൂത്തില്‍ റീ പോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടുത്തെ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും റീ പോളിങ് തീയതി കമ്മീഷന് പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കളമശ്ശേരി മണ്ഡലത്തിലെ ബൂത്ത് 83 ല്‍ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ പോള്‍ ചെയ്തതിനേക്കാളും 43 വോട്ടുകളാണ് മെഷീനില്‍ കൂടുതലായി കണ്ടെത്തിയത്.
Discussion about this post