കുന്നമംഗലം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ രമ്യാ ഹരിദാസിനെതിരെ ആരോപണവുമായി പിതാവ് ഹരിദാസന്‍ രംഗത്ത്. മതിയായ രേഖകളില്ലാത്തതിനാല്‍ ഹരിദാസിന് വോട്ട് ചെയ്യുവാന്‍ സാധിച്ചിരുന്നില്ല. റേഷന്‍ കാര്‍ഡ് മാത്രമാണ് ഇദ്ദേഹത്തിന്റെ പക്കലില്‍ ഉണ്ടായിരുന്നത്.
റേഷന്‍ കാര്‍ഡുമായി എത്തിയ ഹരിദാസിനോട് തിരിച്ചറിയല്‍ കാര്‍ഡോ, ആധാര്‍ കാര്‍ഡോ ഹാജരാക്കുവാന്‍ പ്രിസൈഡിങ് ഓഫീസര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തന്റെ പക്കല്‍ ഇത് മാത്രമാണുള്ളതെന്ന് പറഞ്ഞതോടെ വോട്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് അധികൃതരും അറിയിച്ചു. വോട്ട് ചെയ്യാതെ മടങ്ങിയ ഹരിദാസ് തന്റെ എല്ലാ രേഖകളും മകള്‍ രമ്യയും ഭാര്യയും ചേര്‍ന്ന് നശിപ്പിച്ചതാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
സെയില്‍സ് ടാക്‌സ് ചെക്ക് പോസ്റ്റിലെ ജീവനക്കാരനായിരുന്നു ഹരിദാസ്. കുറ്റിക്കാട്ടൂരിലെ 89-ാം നമ്പര്‍ ബൂത്തിലാണ് ഇദ്ദേഹം റേഷന്‍ കാര്‍ഡുമായി വോട്ട് ചെയ്യാന്‍ എത്തിയത്. എന്നാല്‍ പാലാട്ട് മീത്തല്‍ ഹരിദാസിന് വോട്ട് രേഖപ്പെടുത്താന്‍ കഴിയാതെ മടങ്ങാനാണ് യോഗമുണ്ടായത്. ഭാര്യയും മകളുമായി ഏറെക്കാലമായി പിരിഞ്ഞ് ഒറ്റയ്ക്ക് താമസിക്കുകയാണ് ഇദ്ദേഹം.