ഷുഹൈബ് വധം; പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി: വിവാദമായ ഷുഹൈബ് വധക്കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആകാശ് തില്ലങ്കേരി, രണ്ടാം പ്രതി രഞ്ജി രാജ്, മൂന്നാം പ്രതി കെ ജിതിന്‍, നാലാം പ്രതി ദീപ് ചന്ദ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഉപാധികളോടെ ആയിരുന്നു ജാമ്യം. മട്ടന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധി കടക്കരുത്, ഒരു ലക്ഷം രൂപയുടെ ബോണ്ട്, എന്നിവയായിരുന്നു ഉപാധികള്‍.

മട്ടന്നൂര്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്നു എസ്പി ഷുഹൈബ് 2018 ഫെബ്രുവരി 12 നാണ് കൊല്ലപ്പെട്ടത്. മട്ടന്നൂരില്‍ തെരൂരിലെ തട്ടുകടയില്‍ അര്‍ദ്ധരാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെയാണ് ഷുഹൈബ് ആക്രമണത്തിന് ഇരയായത്. ആശുപത്രിയിലെത്തിക്കുന്നത് വൈകിയതാണ് മരണത്തിന് ഇടയാക്കിയത്. രക്തം വാര്‍ന്നായിരുന്നു മരണം. കേസില്‍ പ്രതികളായ ആകാശ് തില്ലങ്കേരി, ദീപ് ചന്ദ് എന്നിവരെ സിപിഎമ്മില്‍നിന്നും പുറത്താക്കിയിരുന്നു.

Exit mobile version