കൊച്ചി: മുസ്ലീമുകള്‍ക്കെതിരായ വര്‍ഗ്ഗീയ പരാമര്‍ശത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ളക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ഹൈക്കോടതി സിങ്കില്‍ ബഞ്ചാണ് നോട്ടീസ് അയച്ചത്.
വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ ശ്രീധരന് പിള്ളക്കെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവ് വി ശിവന്‍കുട്ടിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
‘ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോള്‍ ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍, ഡ്രസ് ഒക്കെ മാറ്റി നോക്കണം’ എന്നായിരുന്നു ശ്രീധരന്‍പിള്ള പറഞ്ഞത്. ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയിലായിരുന്നു ശ്രീധരന് പിള്ളയുടെ പരാമര്‍ശം.
പരമാര്‍ശത്തിനെതിരെ നേരത്തെ ആറ്റിങ്ങല്‍ പോലീസ് കേസ് എടുത്തതിരുന്നു. വി ശിവന്‍കുട്ടിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ശിവന്‍കുട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു.
Discussion about this post