തിരുവനന്തപുരം: സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ടിക്കാറാം മീണയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
തന്നെ വ്യക്തിപരമായി ടിക്കാറാം മീണ അധിക്ഷേപിച്ചുവെന്ന് ശ്രീധരന്‍പിള്ള ആരോപിച്ചു. താന്‍ വെളിവുകേട് പറഞ്ഞു നടക്കുകയാണെന്ന് ടിക്കാറാം മീണ പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. തെഞ്ഞെടുപ്പില്‍ ബിജെപി കാഴ്ചവെച്ചത് മികച്ച പ്രകടനമാണ്. ജന പിന്തുണ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചില മണ്ഡലങ്ങളില്‍ ബിജെപി വിജയിക്കും. ശബരിമല വിഷയത്തില്‍ തനിക്കെതിരെ എടുത്ത ആദ്യ കേസിലെ ആരോപണം ശരിയായി. ബിജെപി അജണ്ട നിശ്ചയിച്ചു. ബിജെപി നേട്ടം കൊയ്യും എന്ന പാര്‍ട്ടി വിലയിരുത്തല്‍ യാഥാര്‍ത്ഥ്യമായെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.