തിരുവനന്തപുരം: കല്ലട ബസില്‍ ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്തു. അതേസമയം ബസിനെതിരെ നിരവധി പരാതികളാണ് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നത്. പക്ഷെ നേരത്തെ ബസ് ജീവനക്കാര്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നെങ്കിലും പോലീസ് നടപടി എടുത്തിരുന്നില്ല എന്നും പരാതികള്‍ ഉയരുന്നുണ്ട്.
കല്ലട ബസിനെതിരെ പുതിയ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളി സ്വദേശി ജയ്‌മോന്‍ ജോസ്. 20 കിലോ വരുന്ന 2 കാര്‍ഡ് ബോര്‍ഡ് പെട്ടികളുമായി കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ചെന്നൈയിലേക്ക് വണ്ടി കയറി. എന്നാല്‍ ബാഗേജിന് ഇരട്ടിപണം വേണമെന്നായിരുന്നു ബസ് ജീവനക്കാരുടെ വാദം. തന്നില്‍ നിന്ന് ജീവനക്കാല്‍ 600 രൂപ ഈടാക്കി എന്നും പരാതിക്കാരന്‍ പറയുന്നു. ജനുവരി 25നായിരുന്നു സംഭവം അരങ്ങേറിയത്.
എന്നാല്‍ 600 രൂപ നല്‍കാന്‍ കഴിയില്ല എന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു. ശേഷം തര്‍ക്കമായി. ഒടുവില്‍, പെട്ടികള്‍ കയറ്റാമെന്നും കുമളിയില്‍ എത്തിയ ശേഷം പണം നല്‍കണമെന്നും പറഞ്ഞു. പറ്റില്ലെന്നു തീര്‍ത്തു പറഞ്ഞെങ്കിലും പെട്ടികള്‍ കയറ്റി ബസ് പുറപ്പെട്ടു.
തുടര്‍ന്ന് ബസിലിരുന്ന് കല്ലടയുടെ ഓഫിസിലേക്ക് ഇ മെയില്‍ പരാതി നല്‍കി. 600 രൂപ നല്‍കിയില്ലെങ്കില്‍ കുമളിയില്‍ ഇറക്കിവിടുമെന്നായിരുന്നു ജീവനക്കാരുടെ ഭീഷണി. ബില്ല് നല്‍കിയാല്‍ പണം നല്‍കാമെന്നു പറഞ്ഞെങ്കിലും അവര്‍ തയ്യാറായില്ല. ഇക്കാര്യം കാണിച്ചു വീണ്ടും കല്ലടയുടെ ഓഫിസിലേക്കു പരാതി അയച്ചതോടെയാണു ജീവനക്കാര്‍ പിന്‍മാറിയത്.