കൊച്ചി: എറണാകളം മണ്ഡലത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചവരെന്ന നടന് മമ്മൂട്ടിയുടെ പരാമര്‍ശം അപക്വമെന്ന് എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം.
യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചതെന്ന് വോട്ട് ചെയ്ത് പുറത്ത് വന്നതിന് ശേഷം മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കണ്ണന്താനം രംഗത്ത് വന്നത്.
മമ്മൂട്ടിയെ പോലെ മുതിര്‍ന്ന താരം ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. താന്‍ മോഹന്‍ലാലിനെ മാത്രം കണ്ടതിന്റെ ഹുങ്ക് ആകും പരാമര്‍ശത്തിന് പിന്നിലെന്നും അല്‍ഫോന്‍സ് കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
എറണാകുളം മണ്ഡലത്തിലെ വോട്ടറായ മമ്മൂട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി രാജീവിനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഹൈബി ഈഡനും ഒപ്പമാണ് ഇന്നലെ വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലേക്ക് എത്തിയത്. സ്ഥാനാര്‍ത്ഥികളുടെ ഗുണവും മേന്മയും അടിസ്ഥാനമാക്കിയാണ് വോട്ട് ചെയ്യുന്നതെന്നും ഇരുവരും മികച്ച സ്ഥാനാര്‍ത്ഥികളാണെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. ഇരുവരെയും ഇടതും വലതും നിര്‍ത്തിയായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. എന്നാല്‍ തന്റെ പേര് പരാമര്‍ശിക്കാതെയും തന്നെ കുറിച്ച് ഒരക്ഷരം പറയാതെയുമുള്ള മമ്മൂട്ടിയുടെ പ്രതികരണമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ ചൊടിപ്പിച്ചത്.
Discussion about this post