വിമാനം, ഹെലികോപ്ടര്‍ പദ്ധതി പാളി! വോട്ടു ചെയ്യാനാവാതെ സുരേഷ് ഗോപി

ശാസ്തമംഗലം രാജാ കേശവദാസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ബൂത്തിലായിരുന്നു സുരേഷ് ഗോപിയുടെ വോട്ട്.

തിരുവനന്തപുരം: തൃശ്ശൂരില്‍ നിന്നു ഹെലികോപ്ടറില്‍ തിരുവനന്തപുരത്തെത്തി വോട്ട് ചെയ്യാനുള്ള നടനും തൃശ്ശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയുടെ പദ്ധതി പാളി. ശാസ്തമംഗലം രാജാ കേശവദാസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ബൂത്തിലായിരുന്നു സുരേഷ് ഗോപിയുടെ വോട്ട്. വോട്ടു ചെയ്യാനായി പ്ലാന്‍ എയും ബിയും സിയുമൊക്കെ പദ്ധതിയുണ്ടായിരുന്നെങ്കിലും അതൊന്നും ആവശ്യസമയത്ത് ഉപയോഗിക്കാനാന്‍ പറ്റാതാവുകയായിരുന്നു.

രാവിലെ തൃശ്ശൂരിലെ പോളിങ് വിലയിരുത്തിയശേഷം വൈകുന്നേരത്തോടെ വിമാന മാര്‍ഗം തിരുവനന്തപുരത്തെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താനായിരുന്നു സുരേഷ് ഗോപിയുടെ പദ്ധതി. എന്നാല്‍ കൊച്ചിയില്‍ നിന്നും തിരുവന്തപുരത്തേക്ക് വൈകുന്നേരത്തിനു മുന്നേ എത്തുന്ന വിമാന സര്‍വ്വീസ് ഇല്ലായിരുന്നു. തുടര്‍ന്ന് ഹെലികോപ്ടറില്‍ പോകാമെന്ന് തീരുമാനിച്ചു.

പിന്നീട് ബിജെപി തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ഉപയോഗിച്ച ഹെലികോപ്ടറില്‍ പോകാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ ഹെലികോപ്ടര്‍ വോട്ടിങ് ദിവസം ഉപയോഗിക്കാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചതോടെ ആ മോഹവും വെറുതേയായി.

പിന്നീട് മറ്റു വഴികള്‍ തേടി. അത് കല്ല്യാണ്‍ ഗ്രൂപ്പിന്റെ ഹെലികോപ്ടര്‍ ഉപയോഗിച്ച് തിരുവനന്തപുരത്തേക്ക് പോകാനായിരുന്നു തീരുമാനം. എന്നാല്‍ ഹെലികോപ്ടര്‍ എത്തിയപ്പോഴേക്കും വൈകുന്നേരം അഞ്ചു മണി കഴിഞ്ഞതിനാല്‍ തിരുവനന്തപുരത്ത് എത്തുംമ്പേഴേക്കും പോളിങ് സമയം കഴിയുമെന്നതിനാല്‍ വോട്ടു ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

Exit mobile version