തിരുവനന്തപുരം: തിരുവനന്തപുരത്ത് വോട്ട് ചെയ്തപ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിയ്ക്ക്
പതിഞ്ഞെന്ന് പരാതിപ്പെട്ട യുവാവ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. പട്ടം കേന്ദ്രീകൃത വിദ്യാലയത്തില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടര്‍ എബിനാണ് അറസ്റ്റ് ചെയ്തത്.
ഐപിസി 177 വകുപ്പ് പ്രകാരമാണ് എബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് പേരുടെ ആള്‍ജാമ്യത്തിലാണ് വിട്ടയച്ചത്. വോട്ട് ചെയ്തപ്പോള്‍ മറ്റൊരാള്‍ക്ക് പതിഞ്ഞെന്നായിരുന്നു പരാതി. രണ്ടാമത് വോട്ട് ചെയ്തപ്പോള്‍ പരാതി തെറ്റെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് എബിനെ അറസ്റ്റ് ചെയ്തത്. വോട്ടിങ് യന്ത്രത്തിലെ ബട്ടണ്‍ അല്‍പനേരം പ്രവര്‍ത്തരഹിതമാകുക മാത്രമാണ് ചെയ്തതെന്നാണ് ജില്ലാ കലക്ടറുടെ വിശദീകരണം.
അതേസമയം, ചേര്‍ത്തല എന്‍എസ്എസ് കരയോഗത്തിലെ 88ാം നമ്പര്‍ ബൂത്തില്‍ മോക് പോളിങ് സമയത്ത് ആര്‍ക്ക് വോട്ടുചെയ്താലും ബിജെപി ചിഹ്നം തെളിയുന്നത് കണ്ടു. താമരചിഹ്നത്തിന് നേരയുള്ള ബട്ടണ്‍ അമര്‍ന്നിരുന്നതാണ് കാരണമെന്ന് പരിശോധനയില്‍ വ്യക്തമായതോടെ യന്ത്രം മാറ്റി.
ഇക്കാര്യം എഴുതി വാങ്ങിയ ശേഷം വീണ്ടും വോട്ടിടാന്‍ അവസരം കൊടുത്തപ്പോള്‍ വോട്ട് ചെയ്യാന്‍ ഉദേശിച്ച സ്ഥാനാര്‍ഥിക്ക് തന്നെ പതിഞ്ഞു. ഇതോടെ എബിന്റേത് വ്യാജ പരാതിയെന്ന് കാണിച്ച് പോലീസ് കേസെടുക്കുകയായിരുന്നു. മൂന്ന് മണിക്കൂര്‍ കസ്റ്റഡിയില്‍ വച്ച ശേഷമാണ് എബിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്.
Discussion about this post