കട്ടപ്പന: മന്നാന്‍ സമുദായത്തിലെ പതിനേഴാമത്തെ രാജാവായ കോവില്‍ മല രാജാവ് രാമന് രാജമന്നന് വോട്ട് രേഖപ്പെടുത്തി. കുമളി മന്നാക്കുടി ഗവണ്മെന്റ് ട്രൈബല്‍ സ്കൂളിലെ നൂറ്റഞ്ചാം നമ്പര്‍ ബൂത്തിലായിരുന്നു രാമന് രാജ മന്നന് വോട്ട് രേഖപ്പെടുത്തിയത്.
കുമളി വലിയ വീട്ടില്‍ നായന്റെ മകനാണ് എന്‍ ബിനു എന്ന രാമന് രാജമന്നാന്. കോവില്‍മല മുന്‍ രാജാവ് അരിയാന്‍ രാജമന്നാന്റെ മരണത്തെ തുടര്‍ന്ന് 2012ലാണ് രാമന് രാജമന്നാനെ രാജാവായി തെരഞ്ഞെടുത്തത്.
മന്നാന്‍ സമുദായം അധിവസിക്കുന്ന കുടികളുടെ അധികാരിയാണ് കോവില്‍ മലരാജാവ്. കാണിക്കാര്‍ എന്നറിയപ്പെടുന്ന ഒന്‍പത് മന്ത്രിമാരാണ് രാജാവിനുള്ളത്. രാജാവിന് സ്വന്തമായി പോലീസുമുണ്ട്. കോവില്‍ മലകേന്ദ്രമായി 1934ലാണ് രാജഭരണം നിലവില്‍ വന്നത്.
Discussion about this post