വടകര: കേരളത്തില്‍ പോളിങ് പുരോഗമിക്കുകയാണ്. എല്ലായിടത്തും വോട്ടര്‍മാരുടെ നീണ്ടനിരയാണ്. പലരും മണിക്കൂറുകളോളം ക്യൂ നിന്നാണ് വോട്ട് രേഖപ്പെടുത്തി മടങ്ങുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരൊക്കെ തങ്ങളുടെ വോട്ടര്‍മാരെ ബൂത്തിലെത്തിച്ച് വോട്ട് ചെയ്യിക്കാനുള്ള തത്രപ്പാടിലാണ്. അതിനിടയിലാണ് സംസ്ഥാനത്തെ ഒരു പോളിങ് ബൂത്തിലെ ഒരു മനോഹരക്കാഴ്ച്ച സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
വാശിയേറിയ പോരാട്ടം നടക്കുന്ന വടകര ലോക്സഭാ മണ്ഡലത്തിലാണ് മനസിന് കുളിര്‍മ നല്കുന്ന ഈ കാഴ്ച്ച ഉള്ളത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ ഒരു പോലീസുകാരന് പിഞ്ചു കുഞ്ഞിനെ ലാളിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. വടകര വള്ള്യാട് 115ാം ബൂത്തിലാണ് ഈ സംഭവം നടന്നത്.
കനത്ത ചൂട് വകവയ്ക്കാതെ തന്റെ മൗലികാവകാശം നിറവേറ്റാന്‍ വേണ്ടി പിഞ്ചു കുഞ്ഞുമായി എത്തിയ യുവതിക്ക് താങ്ങും തണലുമായി നിന്ന ഈ പോലീസുകാരനെ എല്ലാവരും ഇപ്പോള്‍ അഭിനന്ദിക്കുകയാണ്. വോട്ട് ചെയ്യാനായി അമ്മ ബൂത്തില്‍ കയറിയപ്പോള്‍ പിഞ്ചോമനയെ സുരക്ഷിതമായി നോക്കിയത് ഈ പോലീസുകാരനാണ്. കേരളാ പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച് ചിത്രം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
Discussion about this post