കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തിന്റെ തകരാര്‍ മൂലം പോളിങ് തടസ്സപ്പെട്ട സാഹചര്യത്തില്‍ വോട്ടെടുപ്പ് രാത്രി 11 വരെ നീട്ടാന്‍ കളക്ടര്‍ സാംബശിവ റാവു നിര്‍ദേശം നല്കി. കൊയിലാണ്ടിക്കു സമീപം പുളിയഞ്ചേരി യുപി സ്കൂളിലെ 79-ാം നമ്പര്‍ ബൂത്തിലാണ് യന്ത്രം തകരാറായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് പല തവണകളായി തടസപ്പെട്ടത്.
മോക് പോളിങ്ങിനിടെ യന്ത്രം തകരാറായപ്പോള്‍ പുതിയ യന്ത്രം കൊണ്ടുവന്നാണ് ഇവിടെ രാവിലെ 7നു നടപടികള്‍ തുടങ്ങിയത്. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വോട്ടിങ് യന്ത്രം വീണ്ടും തകരാറിലായി. മറ്റൊരു യന്ത്രം കൊണ്ടുവന്നെങ്കിലും പോളിങ് വീണ്ടും ആംഭിച്ചത് ഉച്ചയ്ക്ക് ഒന്നോടെയാണ്. തുടര്‍ന്നാണു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി സംസാരിച്ചശേഷം പോളിങ് രാത്രിയിലേക്കു നീട്ടാന്‍ കലക്ടര്‍ ഉത്തരവിട്ടത്.
Discussion about this post