തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുകയാണ്. രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ 117 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. കേരളം ഒന്നടങ്കം പോളിങ് ബൂത്തിലേക്ക് എത്തുമ്പോള്‍ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
കോവളം, പട്ടം, ചേര്‍ത്തല എന്നിവിടങ്ങളിലെ ബൂത്തുകളിലാണ് പ്രധാനമായും ആക്ഷേപം ഉയര്‍ന്നത്. കോവളത്തും ചേര്‍ത്തലയിലും ആക്ഷേപം ഉന്നയിച്ചവര്‍ പിന്‍വാങ്ങിയെങ്കിലും പട്ടത്ത് പരാതിക്കാരന്‍ ഉറച്ചുനിന്നു. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐപിസി 177 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
അതേസമയം, വോട്ടിങ് ക്രമക്കേട് ആരോപിക്കുന്നവര്‍ തെളിയിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷ നിയമം സെക്ഷന്‍ 177 പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പു ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.
ഇക്കാര്യം പ്രിസൈഡിങ് ഓഫീസര്‍, ക്രമക്കേട് ഉന്നയിക്കുന്ന ആളെ ബോധ്യപ്പെടുത്തണം. പരാതിയില്‍ ഉത്തമ ബോധ്യത്തോടെ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ഡിക്ലറേഷന്‍ ഫോമില്‍ പരാതി എഴുതി വാങ്ങണം. ആരോപണം തെറ്റാണെന്നു തെളിഞ്ഞാല്‍ പരാതിക്കാരനെ ഉടന്‍ പോലീസില്‍ ഏല്‍പ്പിക്കാന്‍ നടപടി സ്വീകരിക്കും എന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.
Discussion about this post