സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ നാലു പേര്‍ കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂര്‍ മറോളി സ്വദേശിനി വിജയി(64), എറണാകുളം പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടില്‍ ത്രേസ്യാ കുട്ടി (72) , കൊല്ലം കല്ലുംതാഴം പാര്‍വതി മന്ദിരത്തില്‍ മണി (63), പത്തനംതിട്ട പേഴുംപാറ സ്വദേശി ചാക്കോ മത്തായി എന്നിവരാണ് മരിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടിംഗിനിടെ കുഴഞ്ഞു വീണ് മരിച്ചത് നാല് പേര്‍. രണ്ട് സ്ത്രീകളും രണ്ട് പുരുഷനുമാണ് മരിച്ചത്. കണ്ണൂര്‍ മറോളി സ്വദേശിനി വിജയി(64), എറണാകുളം പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടില്‍ ത്രേസ്യാ കുട്ടി (72) , കൊല്ലം കല്ലുംതാഴം പാര്‍വതി മന്ദിരത്തില്‍ മണി (63), പത്തനംതിട്ട പേഴുംപാറ സ്വദേശി ചാക്കോ മത്തായി എന്നിവരാണ് മരിച്ചത്.

ചൊക്ലി രാമവിലാസം യു.പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് വിജയി കുഴഞ്ഞു വീണ് മരിച്ചത്. ഇവരുടെ മൃതദേഹം ഇന്ദിര ഗാന്ധി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭര്‍ത്താവ്: കുമാരന്‍, മക്കള്‍: രേഷ്മ, വിജേഷ്.

പാറപ്പുറം കുമാരനാശാന്‍ മെമ്മോറിയല്‍ യുപി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിപ്പോഴാണ് ത്രേസ്യാക്കുട്ടി കുഴഞ്ഞ് വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവല്‍ രക്ഷിക്കാനായില്ല. പത്തനംതുട്ട വടശേരിക്കര പേഴുംപാറ പോളിംഗ് ബൂത്തില്‍ വച്ചാണ് ചാക്കോ മത്തായി മരിച്ചത്.

കൊല്ലം കിളികൊല്ലൂര്‍ ഇരവിപുരം മണ്ഡലത്തിലെ എല്‍പി സ്‌കൂളില്‍ അഞ്ചാം നമ്പര്‍ ബൂത്തില്‍ രോവിലെ ഏഴരയോടെ വോട്ട് ചെയ്യാനെത്തിയതായിരുന്നു മണി. വോട്ടേഴ്സ് ലിസ്റ്റില്‍ പേര് കാണാത്തതിനെത്തുടര്‍ന്ന് പോളിംങ്ങ് ഓഫീസറുമായി സംസാരിക്കവേയാണ് കുഴഞ്ഞുവീഴുകയായിരുന്നു.ആശുപത്രിയില്‍വെച്ചാണ് മണി മരിച്ചത്.

Exit mobile version