കൊച്ചി: കേരളത്തില്‍ പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. എല്ലാ ബൂത്തിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ്. രാവിലെ തന്നെ പ്രമുഖ നേതാക്കളും താരങ്ങളും തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവീനോ തോമസ്, അജു വര്‍ഗീസ്, രഞ്ജിത്ത് തുടങ്ങിയ സിനിമാ താരങ്ങളെല്ലാം രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തിയിരുന്നു.
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് നടി ഭാമ തന്റെ കന്നി വോട്ട് രേഖപ്പെടുത്തിയത്. തൃക്കാക്കര ഭാരത് മാതാ കോളേജിലെ പോളിങ് ബൂത്തിലെത്തിയാണ് ഭാമ വോട്ട് ചെയ്തത്. ഇത് തന്റെ കന്നി വോട്ടാണെന്നും വോട്ട് ചെയ്യാനായതില്‍ അഭിമാനമുണ്ടെന്നും ഭാമ പറഞ്ഞു.
‘എന്റെ വോട്ടവകാശം ഞാന്‍ വിനിയോഗിച്ചു, നിങ്ങളും വിനിയോഗിക്കുക’ എന്നാണ് വോട്ട് ചെയ്ത ശേഷം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. തിരുവനന്തപുരം മുടവന്മുകളിലെ ഗവ. സ്കൂളിലെ പോളിങ് ബൂത്തില്‍ ഒരു മണിക്കൂറോളം ക്യൂവില്‍ കാത്തു നിന്നാണ് മോഹന്‍ലാല്‍ വോട്ട് ചെയ്തത്. നടന് ടൊവീനോ തോമസും തന്റെ സമ്മതിദാനവകാശം വിനിയോഗിച്ചുവെന്ന് ഫേസ്ബുക്കില്‍ കുറിച്ചു. വോട്ട് ചെയ്യുക എന്നതു നമ്മുടെ അവകാശം മാത്രമല്ല, ഉത്തരവാദിത്വം കൂടിയാണെന്ന കുറിപ്പോടെയാണ് ടൊവീനോയുടെ പോസ്റ്റ്.
Discussion about this post