പത്തനംതിട്ട: കേരളത്തില്‍ പോളിങ് പുരോഗമിക്കുകയാണ്. ഈ അവസരത്തിലാണ് താമര ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുന്നില്ലെന്ന ആരോപണവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് രംഗത്തെത്തിയിക്കുന്നത്. പത്തനംതിട്ടയില്‍ ബിജെപി ചിഹ്നമായ താമരക്ക് വോട്ട് ചെയ്യാനാവുന്നില്ലെന്നാണ് സുരേന്ദ്രന്റെ ആരോപണം.
താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാനാവില്ലെന്നാണ് മുഖ്യമായി ഉയരുന്ന പരാതി. കൂടുതല്‍ വിവരങ്ങല്‍ ലഭിച്ചാല്‍ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകമെന്നാണ് സുരേന്ദ്രന് വ്യക്തമാക്കിയിരിക്കുന്നത്.
വോട്ടിങ് പുരോഗമിക്കുമ്പോഴും സംസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് വ്യാപക പരാതികളാണ് ലഭിക്കുന്നത്. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായത് തെരഞ്ഞെടുപ്പിനെ ചെറിയ രീതിയില്‍ ബാധിച്ചു. കോവളത്ത് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ താമരയ്ക്ക് വോട്ട് വീഴുന്നുവെന്ന പരാതി ഉയര്‍ന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മുതിര്‍ന്ന നേതാക്കളെല്ലാം ഇതിനെതിരെ ശക്തമായ രീതിയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താമരയ്ക്ക് വോട്ട് ചെയ്യാന്‍ പറ്റുന്നില്ലെന്ന ആരോപണവുമായി കെ സുരേന്ദ്രന് രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post