തിരുവനന്തപുരം: സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുന്നതിനിടെ കള്ളവോട്ടു ചെയ്യുന്നതായി പരാതി. കൊല്ലത്തും മലപ്പുറത്തുമാമ് കള്ളവോട്ട് നടന്നതായി പരാതി ഉയരുന്നത്. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ പാതാക്കര ബൂത്ത് 60ല്‍ ക്രമനമ്പര്‍ 587 രാജന് എന്ന വോട്ടറുടെ വോട്ട് രാജന് എത്തിയപ്പോഴേക്കും മറ്റാരോ ചെയ്തു പോയി. ഇതേത്തുടര്‍ന്നാണ് പരാതി നല്‍കിയത്.
സമാന രീതിയില്‍ കൊല്ലം നഗരത്തിലെ പട്ടത്താനം എസ്എന്‍ഡിപി യുപി സ്കൂളില 50-ാം നമ്പര്‍ ബൂത്തില്‍ മഞ്ജു എന്ന യുവതിയുടെ പേരിലും കള്ളവോട്ടു ചെയ്തു. വോട്ട് ചെയ്യാനായി രാവിലെ 7.45ന് യുവതി എത്തിയെങ്കിലും അതിന് മുന്‍പേ ആരോ വോട്ടു ചെയ്തുപോയിരുന്നു. അതേസമയം തനിക്ക് വോട്ട് ചെയ്യണമെന്നു മഞ്ജു നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന് ബാലറ്റ് പേപ്പറില്‍ യുവതിക്ക് വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കി.
ഈ ബൂത്തില്‍ രണ്ടാമതായി വോട്ടു ചെയ്ത യുവതിയാണു കള്ളവോട്ട് ചെയ്തതെന്നാണു സംശയം. ഇവരെക്കുറിച്ചു പോളിങ് ഏജന്റ് സംശയം പ്രകടിപ്പിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വോട്ടു ചെയ്യാന്‍ അനുവദിക്കുകയായിരുന്നു.
Discussion about this post