കണ്ണൂര്‍: സംസ്ഥാനത്ത് പോളിംങ് ചെയ്യാനെത്തിയ മൂന്ന് പേര് കുഴഞ്ഞ് വീണു മരിച്ചു. കണ്ണൂരിലും പത്തനംതിട്ടയിലും കൊല്ലത്തുമാണ് വോട്ട് ചെയ്യാന്‍ എത്തിയവര്‍ കുഴഞ്ഞ് വീണ് മരിച്ചത്.
കണ്ണൂര്‍ പാനൂരിനടത്ത് ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ വീട്ടമ്മയാണ് കുഴഞ്ഞ് വീണ് മരിച്ചത്. ചൊക്ലി രാമവിലാസം ഹൈസ്കൂളില്‍ വോട്ട് ചെയ്യാന്‍ വരിയില്‍ നില്‍ക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. മാറോളി സ്വദേശി വിജയി(64) ആണ് മരിച്ചത്. മൃതദേഹം ഇപ്പോള്‍ ഇന്ദിര ഗാന്ധി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭര്‍ത്താവ്: കുമാരന്, മക്കള്‍: രേഷ്മ, വിജേഷ്.
പേഴുംപാറ സ്വദേശി ചാക്കോ മത്തായിയാണ് വടശ്ശേരിക്കര പേഴുംപാറ പോളിംഗ് ബൂത്തില്‍ കുഴഞ്ഞ് വീണ് മരിച്ചത്. കൊല്ലത്ത് കിളിക്കല്ലൂരില്‍ മണി എന്ന ആളുമാണ് മരിച്ചത്.
Discussion about this post