കോട്ടയം: ഈ തെരഞ്ഞടുപ്പില്‍ ഒരു നിര്‍ദ്ദേശവും വോട്ടര്‍മാര്‍ക്ക് എന്‍എസ്എസ് നല്‍കിയിട്ടില്ലെന്നും ഇത്തവണ ജനാധിപത്യ വിജയം ഉണ്ടാകുമെന്നും എന്‍എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ജനങ്ങള്‍ ഇത്തവണ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത് തികഞ്ഞ യാഥാര്‍ത്ഥ്യ ബോധത്തോടെയാണെന്നും ജി സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
എന്‍എസ്എസ് ആസ്ഥാനത്തെത്തിയ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേര്‍ന്നിട്ടുണ്ടെന്നും എന്‍എസ്എസിന് സമദൂര നിലപാടാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഇപ്പോഴും ശബരിമല വിഷയത്തിലെ നിലപാട് വിശ്വാസം സംരക്ഷിക്കണം എന്ന് തന്നെയാണെന്നും ഈ നിലപാട് തെരഞ്ഞെടുപ്പിനെ കുറച്ചെങ്കിലും സ്വാധീനിക്കുമെന്നും ജി സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ എന്തിനാണ് സുപ്രീം കോടതി വിധി ഇത്രവേഗം നടപ്പാക്കാക്കിയത് എന്നും സാവകാശം ചോദിക്കാമായിരുന്നില്ലേ എന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. ഈ വിഷയത്തിലെ റിവ്യു ഹര്‍ജിയില്‍ തീരുമാനം ആകും വരെ കാത്ത് നില്ക്കാമായിരുന്നില്ലേ എന്നും അങ്ങനെ കാത്ത് നിന്നിരുന്നെങ്കില്‍ സര്‍ക്കാരിന് ഒരു ദോഷവും സംഭവിക്കില്ലായിരുന്നു എന്നും ജി സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post