തിരുവനന്തപുരം: ശബരിമലയെ തകര്‍ക്കാന്‍ വനം വകുപ്പ് ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ തള്ളി വനംവകുപ്പ് മന്ത്രി കെ രാജു. അയ്യപ്പന്റെ പൂങ്കാവനമാണ് ശബരിമല വനത്തിന്റെ രൂപത്തില്‍ തന്നെ ശബരിമലയെ നിലനിര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്ന് രാജു പറഞ്ഞു. ശബരിമല മാസ്റ്റര്‍ പ്ലാനിന്‍ നിര്‍ദ്ദേശിക്കുന്ന ഭൂമിയല്ലാതെ കൂടുതല്‍ വിട്ടുകൊടുക്കേണ്ടെന്നാണ് കോടതിയും നിര്‍ദ്ദേശിച്ചിരിക്കുന്നത്. മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ച കെട്ടിടങ്ങള്‍ക്ക് മാത്രമെ അനുമതി നല്‍കു എന്നും മന്ത്രി വ്യക്തമാക്കി.
ദേവസ്വം ബോര്‍ഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം വകുപ്പ് തടസ്സം നില്‍ക്കുകയാണെന്ന് പത്മകുമാര്‍ ആരോപിച്ചിരുന്നു. മണ്ഡല മകര വിളക്ക് സീസണ് മുന്നോടിയായി തീര്‍ത്ഥാടകര്‍ക്ക് സജ്ജീകരണങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് ദേവസ്വം ബോര്‍ഡ്. അത്യാവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പോലും ദേവസ്വം ബോര്‍ഡ് ഇടപെടുന്നു. അത്യാവശ്യമുള്ള താല്‍ക്കാലിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മതിയെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ വനം വകുപ്പിന്റെ ഇടപെടലുകള്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവുകയാണെന്ന് പത്മകുമാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മന്ത്രി രാജു രംഗത്തെത്തിയത്.
Discussion about this post