കണ്ണൂര്‍: കണ്ണൂര്‍ വിവി പാറ്റ് മിഷിനുള്ളില്‍ പാമ്പിനെ കണ്ടെത്തി. കണ്ണൂര്‍ മയ്യില്‍ കണ്ടക്കൈ എല്‍പി സ്കൂളിലലെ 145-ാം നമ്പര്‍ ബൂത്തിലെ വിവ് പാറ്റ് മിഷിനനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്. മോക്ക് പോള്‍ നടക്കുന്ന സമയത്തായിരുന്നു പാമ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. പാമ്പിനെ നീക്കം ചെയ്ത് ശേഷമാണ് തെരഞ്ഞെടുപ്പ് തുടങ്ങാനായത്.
കണ്ണൂരില്‍ മറ്റു സ്ഥലങ്ങളില്‍ മെഷീനുകളില്‍ തകരാര്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് വോട്ടു ചെയ്യാനെത്തിയ പിണറായിയിലെ 161-ാം നമ്പര്‍ േപാളിങ് ബൂത്തിലെ വോട്ടിങ് മെഷീനും തകരാറിലായിരുന്നു. അരമണിക്കൂര്‍ വൈകിയാണ് ഇവിടെ പോളിങ് പുനരാരംഭിച്ചത്. . ഇതുവരെ ലഭിച്ച വിവരം അനുസരിച്ച് 10.30 വരെ 21 ശതമാനം പോളിങാണ് കണ്ണൂരില്‍ രേഖപ്പെടുത്തിയത്.
Discussion about this post