തിരുവനന്തപുരം: കൈപ്പത്തിക്ക് വോട്ടു രേഖപ്പെടുത്തുമ്പോള്‍ താമരയ്ക്ക് പതിയുന്നുവെന്ന ആരോപണത്തില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എകെ ബാലന്‍. ഭരണഘടന വരെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഒരു സംഘടന അതും അതിനപ്പുറവും ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ തരത്തിലുള്ള ആരോപണങ്ങള്‍ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഇഷ്ടപ്പെടുന്ന സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് പതിയുക എന്ന ആരോപണം പോലും ഉയരാന്‍ പാടില്ലാത്തതാണ്. അത്രത്തോളം വൃത്തികെട്ട സമീപനം ഏത് തലം വരെയും ഉപയോഗിക്കും എന്നതിന്റെ തെളിവാണിതൊക്കെയെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ സാങ്കേതിക പ്രശ്നമാണ്, ആശങ്കപ്പെടേണ്ടതില്ല എന്നാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ പറയുന്നത്. എന്നാല്‍ തങ്ങള്‍ അതൊന്നും തള്ളിക്കളയുന്നില്ലെന്നും മന്ത്രി പറഞ്ഞു.