കണ്ണൂര്‍: കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണുമരിച്ചു. 62 കാരിയായ വിജയി ആണ് മരിച്ചത്. കണ്ണൂര്‍ ചൊക്ലിയിലെ രാമവിലാസം യുപി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തളര്‍ന്നു വീണത്. ഉടനെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ബൂത്തില്‍ രാവിലെ മുതല്‍ പ്രായമായവര്‍ ക്യൂ നില്‍ക്കുകയാണെന്നും പരിഗണന നല്‍കുന്നില്ലെന്ന ആരോപണമുണ്ടായിരുന്നു. ഇതിനിടെയാണ് വിജയി തളര്‍ന്നു വീണ് മരിച്ചത്. അതേസമയം വോട്ടിങ് നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട്. പലയിടത്തും വോട്ടിങ് യന്ത്രത്തില്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അവയെല്ലാം പരിഹരിച്ച് വോട്ടിങ് തകൃതിയായി നടക്കുന്നുണ്ട്.
താരങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള രാഷ്ട്രീയ പ്രമുഖരും വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.