തിരുവനന്തപുരം: വോട്ടിങ് യന്ത്രത്തില്‍ ഗുരുതര തകരാര്‍ കണ്ടെത്തിയ സംഭവത്തില്‍ രൂക്ഷപ്രതികരണവുമായി തിരുവനന്തപുരം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. കോവളത്ത് ചൊവ്വരയിലെ 151 ആം നമ്പര്‍ ബൂത്തില്‍ കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോള്‍ താമര തെളിയുന്ന സംഭവത്തിന് പിന്നാലെയാണ് ശശി തരൂര്‍ വിഷയത്തില്‍ പ്രതികരിച്ചത്. 76 പേര് വോട്ട് ചെയ്തതിനു ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ ഗുരുതര പിഴവ് കണ്ടെത്തിയത്.
യന്ത്രങ്ങള്‍ക്ക് തകരാര്‍ വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ എന്ത് തകരാര്‍ വന്നാലും എപ്പോഴും താമര മാത്രം തെളിയുന്നത് എങ്ങനെയാണെന്നും ശശി തരൂര്‍ ചോദിച്ചു. വിശദമായ അന്വേഷണം ആവശ്യമാണെന്നും അത് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ശശി തരൂര്‍ പ്രതികരിച്ചു.
എന്നാല്‍ വോട്ടിങ് യന്ത്രത്തിന് തകരാര്‍ സ്വാഭാവികമാണെന്നും മറിച്ചുള്ള വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ജില്ലാ കളക്ടര്‍ വാസുകി പ്രതികരിച്ചു. ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ നേര്‍ക്ക് രേഖപ്പെടുത്തുന്നത് അസാധ്യമാണെന്നും ഇപ്പോഴുണ്ടായത് സാങ്കേതിക തകരാറാണെന്നും കളക്ടര്‍ വിശദീകരിച്ചു.
Discussion about this post