തിരുവനന്തപുരം: ‘കുത്തുന്നത് കൈപ്പത്തിക്ക്, തെളിയുന്നത് താമര’ ഇത് വോട്ടര്‍മാരുടെ വ്യാപക പരാതിയാണ്. ആദ്യം പരാതി ഉയര്‍ന്നത് കോവളത്താണ്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ചേര്‍ത്തലയിലും പരാതി ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഈ മറിമായം ഇവിടെ നടക്കില്ലെന്നും വോട്ടര്‍മാര്‍ രോഷത്തോടെ പറയുന്നുണ്ട്.
കോവളം ചൊവ്വര 151ാം ബൂത്തില്‍ കൈപ്പത്തിക്ക് വോട്ടു ചെയ്യുന്ന വോട്ടുകള്‍ വീഴുന്നത് ബിജെപിക്കാണ്. 76 പേര് വോട്ടു ചെയ്തതിനുശേഷമാണ് പിഴവ് കണ്ടെത്തിയത്. യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും മറ്റും ഇതില്‍ വ്യാപക പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. വോട്ടിങ് യന്ത്രം മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനു പിന്നാലെയാണ് ചേര്‍ത്തലയിലും പരാതി ഉയര്‍ന്നിരിക്കുന്നത്.
ചേര്‍ത്തല കിഴക്കേ നാല്പതില് ബൂത്തിലാണ് പോള്‍ ചെയ്യുന്ന വോട്ട് മുഴുവന്‍ ബിജെപിക്ക് വീഴുന്നത്. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് വോട്ടിങ് യന്ത്രവും മാറ്റിയിട്ടുണ്ട്. അതേസമയം, വോട്ടിങ് യന്ത്രത്തിന്റെ കാര്യക്ഷമത ഉറപ്പാക്കല്‍ വേണ്ടത്ര ഗൗരവത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷന് എടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശിച്ചു.
Discussion about this post