കരുനാഗപ്പള്ളി: ഒരുമിച്ച് പിറന്ന ആ അഞ്ചുപേരും ഇന്ന് പോളിങ് ബൂത്തിലേക്ക്. ജീവിതത്തില്‍ ആദ്യമായി ഈ അഞ്ചുപേരുടെയും വിരലുകളില്‍ ഇന്ന് വോട്ടിന്റെ മഷി അടയാളം തെളിയും. കുലശേഖരപുരം ആദിനാട് കന്നേല്‍ വീട്ടില്‍ നാസറുദ്ദീന്‍-റസീന ദമ്പതികളുടെ മക്കളാണ് ഈ അഞ്ചുപേരും. ഇവരെ വ്യത്യസ്തരാക്കുന്നത് ഒരേ ദിവസത്തില്‍ ജനിച്ചതെന്നതാണ്.
1999 സെപ്റ്റംബര്‍ 13നാണ് ഒറ്റ പ്രസവത്തില്‍ മുഹമ്മദ് അമീര്‍, മുഹമ്മദ് ആദില്‍, സുമയ്യ, സുബീന, ഷബ്ന എന്നിവര്‍ ജനിച്ചത്. ഇന്നു മാതാപിതാക്കള്‍ക്കൊപ്പം ഇവര്‍ കന്നി വോട്ട് രേഖപ്പെടുത്താന്‍ ബൂത്തിലേക്ക് എത്തും. ആലപ്പുഴ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ആദിനാട് മുസ്ലിം എല്‍പിഎസിലെ 111-ാം നമ്പര്‍ ബൂത്തിലാണ് ഇവര്‍ക്ക് വോട്ട്.
അതേസമയം, പതിനേഴാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇരുപത് മണ്ഡലങ്ങളിലായി 2,61,51,534 വോട്ടര്‍മാരാണുള്ളത്. 1,34,66,521 പേര് സ്ത്രീ വോട്ടര്‍മാരും, 1,26,84,839 പുരുഷന്മാരും,174 ട്രാന്സ്ജെന്റര് വോട്ടര്‍മാരുമാണുള്ളത്.
Discussion about this post