തിരുവനന്തപുരം: പതിനേഴാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതുന്നു. ആദ്യമണിക്കൂറുകളില്‍ കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. ചിലയിടത്ത് വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തി വോട്ടിങ് തടസ്സപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം നാട്ടില്‍ വോട്ട് രേഖപ്പെടുത്തി.
ഗവര്‍ണര്‍ പി സദാശിവം തിരുവനന്തപുരത്തും വോട്ട് രേഖപ്പെടുത്തി. വോട്ടര്‍ പട്ടികയില്‍ പേരുള്ളവരെല്ലാം വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഗവര്‍ണര്‍ തിരുവനന്തപുരം ജവഹര്‍ നഗര്‍ എല്‍പി സ്കൂളിലാണ് വോട്ട് ചെയ്യാന്‍ എത്തിയത്.
അതേസമയം, ഇരുപത് മണ്ഡലങ്ങളിലായി 2,61,51,534 വോട്ടര്‍മാരാണ് കേരളത്തിലുള്ളത്. അതില്‍ 1,34,66,521 പേര് സ്ത്രീകള്‍, 1,26,84,839 പുരുഷന്മാര്,174 ട്രാന്‍സ്ജെന്ററുകള്‍.
Discussion about this post