തിരുവനന്തപുരം: യാത്രക്കാരെ ബസ് ജീവനക്കാര്‍ ആക്രമിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സുരേഷ് കല്ലട. തങ്ങളുടെ ജീവനക്കാരെ യാത്രക്കാര്‍ ആക്രമിച്ചതായും കല്ലട ട്രാവല്‍സ് വിശദീകരണക്കുറിപ്പില്‍ പറയുന്നു. യാത്രക്കാരെ ആക്രമിച്ച ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായും വിശദീകരണക്കുറിപ്പില്‍ അറിയിച്ചു.
എന്നാല്‍, ബസ് ജീവനക്കാര്‍ക്ക് നേരയും ആക്രണമണം ഉണ്ടായതായി അവര്‍ വിശദീകരണക്കുറിപ്പില്‍ ആരോപിച്ചു. ബസില്‍ യാത്രക്കാരാണ് ആദ്യം അക്രമത്തിന് മുതിര്‍ന്നതെന്നാണ് കല്ലട ട്രാവല്‍സ് ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി ഹരിപ്പാട് പിന്നിട്ട ബസ് തകരാറായി വഴിയില്‍ കിടന്നിരുന്നു. ദീര്‍ഘനേരം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് യാത്രക്കാര്‍ക്ക് ബസ് ജീവനക്കാര്‍ യാതൊരു മറുപടിയും നല്‍കിയില്ല. യാത്രക്കാരായ രണ്ട് യുവാക്കള്‍ ഇത് ചോദ്യം ചെയ്തിരുന്നു. ബസ് പിന്നീട് വൈറ്റിലയിലെത്തിയപ്പോള്‍ കൂടുതല്‍ ബസ് ജീവനക്കാര്‍ ബസിലേക്ക് ഇരച്ച് കയറുകയും യുവാക്കളെ മര്‍ദ്ദിക്കുകയുമായിരുന്നു.
15 അംഗ സംഘം ബസിലേക്ക് ഇരച്ചുകയറിയാണ് വയനാട്, പാലക്കാട് സ്വദേശികളെ ക്രൂരമായി മര്‍ദ്ദിച്ചത് ബസിലെ യാത്രക്കാരനായ ജേക്കബ് ഫിലിപ്പ് തന്റെ ഫോണില്‍ ഈ വീഡിയോ ദൃശ്യം പകര്‍ത്തുകയും പിന്നീട് ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
Discussion about this post