സ്വന്തം ചിത്രം വെച്ച് പത്ര പരസ്യം; തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം: സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി അഭിഭാഷകന്‍. സ്വന്തം ചിത്രം വച്ച് പത്രപരസ്യം നല്‍കിയതിന് എതിരെയാണ് പരാതി. കൊച്ചിയിലെ ഒരു അഭിഭാഷകനാണ് പരസ്യം നല്‍കിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

മീണയുടെ നടപടി സുപ്രീംകോടതി മാര്‍ഗ നിര്‍ദേശങ്ങളുലെ ലംഘനമാണ്. ചിത്രം വെച്ച് പരസ്യം നല്‍കുന്നത് ശരിയായ നടപടിയല്ല. സര്‍വീസ് ചട്ടങ്ങളുടെ ലംഘനവുമാണ് കേരളത്തിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി കൂടിയായ ടിക്കാറാം മീണയുടെ നടപടിയെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ടാണ് ടിക്കാറാം മീണ പത്രങ്ങളില്‍ പരസ്യം നല്‍കിയത്.

നേരത്തെ ടിക്കാറാം മീണയുടെ പരസ്യത്തിനെതിരെ സാഹിത്യകാരനും എന്‍എസ് മാധവന്‍ രംഗത്ത് വന്നിരുന്നു. മീണയുടെ നടപടി അനുചിതവും പദവിയുടെ അന്തസ്സ് ഇകഴ്ത്തുന്നതാണെന്നും മാധവന്‍ ട്വിറ്ററിലൂടെ വിമര്‍ശിച്ചിരുന്നു.

Exit mobile version