അടൂര്‍:കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. മണ്ണടി കണ്ണംതുണ്ടില്‍ നാസറിന്റെ മക്കളായ നസിം (17), നിയാസ് (10) ബന്ധുവായ അജ്മല്‍ (10) എന്നിവരാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. മണ്ണടി തെങ്ങാംപുഴയ്ക്ക് സമീപമുള്ള കടവിലാണ് കുട്ടികള്‍ കുളിക്കുന്നതിനായി ഇറങ്ങിയത്.
വേനല്‍ അവധി തുടങ്ങിയതിന് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ കുട്ടികള്‍ അപകടത്തില്‍ പെടുന്നത് പതിവായിരിക്കുകയാണ്. രണ്ടാഴ്ച മുന്നേ മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിലായി മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചിരുന്നു.
പിന്നാലെ, കുട്ടികള്‍ അപകടത്തില്‍ പെടാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു. കുട്ടികള്‍ പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങി കളിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പു വരുത്തണം. രക്ഷിതാക്കളോ മുതിര്‍ന്നവരോ ഇല്ലാതെ കുട്ടികള്‍ കുളിക്കാന്‍ ഇറങ്ങരുത്. അതീവജാഗ്രത ഇക്കാര്യത്തില്‍ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
Discussion about this post