‘മോഡീ…വാഗ്ദാനം ചെയ്ത ജോലി എവിടെ?’ ഭരണസിരാകേന്ദ്രത്തെ വിറപ്പിച്ച് യുവജന മുന്നേറ്റം; ചിത്രങ്ങള്‍

യുവാക്കള്‍ക്കായി ഓരോ വര്‍ഷവും രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. എന്നാല്‍

ന്യൂഡല്‍ഹി: പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച് അധികാരത്തിലേറിയ ബിജെപി ഗവണ്‍മെന്റിനെ വിറപ്പിച്ച് യുവനിരയുടെ മാര്‍ച്ച്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലാണ് മോഡി സര്‍ക്കാരിന്റെ കപട മുഖത്തെ ചോദ്യം ചെയ്യുന്നത്. ആയിരക്കണക്കിന് യുവാക്കളാണ് സര്‍ക്കാരിനെതിരെ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തിട്ടുള്ളത്. യുവാക്കള്‍ക്കായി ഓരോ വര്‍ഷവും രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. എന്നാല്‍ തങ്ങള്‍ വഞ്ചിതരാകുകയായിരുന്നുവെന്ന് യുവാക്കള്‍ വ്യക്തമാക്കി.


‘എനിക്കു വാഗ്ദാനം ചെയ്ത ജോലി എവിടെ മോഡീ?’ എന്ന ചോദ്യമുയര്‍ത്തിക്കൊണ്ടാണ് യുവാക്കളുടെ മാര്‍ച്ച്. ‘മോഡി വേണ്ട, മറ്റൊരു തട്ടിപ്പുവേണ്ട’ എന്ന മുദ്രാവാക്യം യുവനിര ഏറ്റുചൊല്ലി. കോടിക്കണക്കിന് തൊഴിലവസരം സൃഷ്ടിക്കുമെന്ന് പറഞ്ഞതിന്റെ പത്തുശതമാനം പോലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മോഡി സര്‍ക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും യുവാക്കള്‍ ആരോപിക്കുന്നു.

കഴിഞ്ഞ നാലുവര്‍ഷത്തിനിടെ തൊഴിലില്ലായ്മ വലിയതോതില്‍ ഉയരുകയാണ്. പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍.

ഔദ്യോഗിക കണക്കുപ്രകാരം ഇന്ത്യയിലെ ഇപ്പോഴത്തെ തൊഴിലില്ലായ്മ നിരത്ത് 7.1% ആണ്. തൊഴിലവസരങ്ങള്‍ കാത്തുകിടക്കുന്ന 30ലക്ഷത്തിലേറെ പേര്‍ ഉപജീവനമാര്‍ഗം കണ്ടെത്താനാവാതെ വലയുകയാണ്. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ചു സംഘടിപ്പിക്കുന്നത്.

Exit mobile version