കോട്ടയം: കല്ലട ബസില്‍ യാത്രക്കാരെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കല്ലട ബസിന്റെ വൈക്കത്തെ ബുക്കിംഗ് ഓഫീസ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പൂട്ടിച്ചു. വൈക്കം ടൗണിലെ ബുക്കിംഗ് ഓഫീസിലേക്ക് പ്രകടനമായെത്തിയാണ് പ്രവര്‍ത്തകര്‍ ഓഫീസ് അടപ്പിച്ചത്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കല്ലടയുടെ ജില്ലയിലെ മറ്റ് ഓഫീസുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അതേസമയം, സംഭവത്തില്‍ ബസ് രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജയേഷ് ജിതിന് എന്നിവരെയാണ് മരടു പോലീസ് അറസ്റ്റു ചെയ്തത്. കൂടാതെ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയിട്ടുണ്ട്.
നേരത്തെ കമ്പനി മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തില്‍ ഗതാഗത മന്ത്രി റിപ്പോര്‍ട്ട് തേടി.