തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ തുടക്കം മുതല്‍ ഒരേ നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രിയുടെയും ഇരട്ടതാപ്പ് കളിക്കുന്ന കോണ്‍ഗ്രസിന്റെ മുഖങ്ങള്‍ ഓരോന്നായി പുറത്ത് വിട്ട് മന്ത്രി എംഎം മണി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വാര്‍ത്താസമ്മേളനം എടുത്തിട്ടാണ് മന്ത്രി ട്രോളിയിരിക്കുന്നത്. ശബരിമലയിലെ സുപ്രീംകോടതി വിധിയില്‍ എന്താണ് കോണ്‍ഗ്രസിന്റെ നിലപാട് എന്ന് ചോദ്യം ആരായുകയാണ് മാധ്യമപ്രവര്ത്തകന്. എന്നാല്‍ കൃത്യമായ ഒരു മറുപടി നല്കാന് നേതാവിന് കഴിയുന്നില്ല.
ആദ്യ ചോദ്യത്തില്‍ മറുപടി ഇല്ലാതെ ഉരുണ്ട് കളിച്ച മുല്ലപ്പള്ളിയോട് കൂടുതല്‍ ചോദ്യങ്ങളില്ല, സ്ത്രീപ്രവേശനത്തില്‍ യെസ് ഓര് നോ എന്ന് മാധ്യമപ്രവര്ത്തകന് വീണ്ടും ആവര്‍ത്തിച്ചു. ശബരിമല വിഷയത്തില്‍ എന്താണ് തീരുമാനം എന്ന് ചോദിച്ചപ്പോള്‍ വാക്കുകള്‍ക്കായി പരതി, ഉടനെ മാധ്യമപ്രവര്ത്തകന് ചോദിച്ചു വേണ്ട എന്ന നിലപാട് അല്ലേ എന്ന്. എന്നാല്‍ അപ്പോള്‍ തന്നെ മുല്ലപ്പള്ളി അത് നിഷേധിച്ചു, അങ്ങനെ ഞങ്ങള്‍ പറഞ്ഞിട്ടില്ലല്ലോ എന്ന് പറഞ്ഞു. അപ്പോള്‍ വേണം എന്നല്ലേ അതിനര്‍ത്ഥം എന്ന് മാധ്യമപ്രവര്‍ത്തകനും തിരിച്ചടിച്ചു. അതും മുല്ലപ്പള്ളി നിഷേധിച്ചു.
അപ്പോള്‍ എന്താണ് നിലപാട് എന്ന് വിശദമാക്കി തരുമോ എന്നും മാധ്യമപ്രവര്ത്തകന് പറയുന്നുണ്ട്. വിധി എന്തുമായികൊള്ളട്ടേ ആ വിധി സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കും എന്ന് മുഖ്യമന്ത്രി ആരംഭത്തിലേ വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരു നിലപാട് മാത്രമാണ് അദ്ദേഹം നാളിത്രയും കൈകൊണ്ടിട്ടൊള്ളൂ. എന്നാല്‍ നിങ്ങള്‍ക്ക് വ്യക്തമായ ഒരു നിലപാട് ഇല്ലേ എന്നും മാധ്യമപ്രവര്ത്തകന് ചോദിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. യഥാര്‍ത്ഥത്തില്‍ ശബരിമല സംരക്ഷണമല്ല, നാല് വോട്ട് കൂടുതല്‍ പിടിക്കാനുള്ള വ്യഗ്രത മാത്രമാണ് ഇക്കാണുന്നതെന്ന് ഈ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
കഴിഞ്ഞ ദിവസവും ഇതേ വിഷയത്തിലെ ബിജെപി നിലപാടും കോണ്‍ഗ്രസിന്റെ നിലപാടും വ്യക്തമാക്കുന്ന ദൃശ്യങ്ങളും മന്ത്രി എംഎം മണി പുറത്ത് വിട്ടിരുന്നു. വിധി വന്ന ഉടനെ ആ വിധിയെ മാനിക്കുന്നുവെന്നും നടപ്പാക്കാനുള്ള എല്ലാ ബാധ്യതയും സര്‍ക്കാരിനും ഉണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയും പറഞ്ഞത്. അതിന്റെ ദൃശ്യങ്ങളാണ് മന്ത്രി പുറത്ത് വിട്ടത്. ഈ സാഹചര്യത്തില്‍ യഥാര്‍ത്ഥ ശബരിമല സംരക്ഷകന്‍ ആരെന്ന് ജനം തന്നെ വിലയിരുത്തേണ്ടിയിരിക്കുന്നുവെന്നും ഈ ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
Discussion about this post