ആറ്റിങ്ങല്‍: വോട്ടുചെയ്യാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കള്ളവോട്ടുകള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ ഇരട്ട തിരിച്ചറിയല്‍ കാര്‍ഡുകള്‍ സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആറ്റിങ്ങല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അട്ടിമറി ശ്രമം നടന്നോ എന്ന് പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ വാസുകി പറഞ്ഞു. കള്ള വോട്ടിന് അനുവധിക്കില്ല എന്നും അവര്‍ പറഞ്ഞു.
അടൂര്‍ പ്രകാശാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ഏകദേശം ഒരു ലക്ഷത്തി പന്ത്രണ്ടായിരം ഇരട്ട ഐഡികാര്‍ഡുകള്‍ കണ്ടെത്തിയെന്ന് അടൂര്‍ പ്രകാശ് പരാതിയില്‍ പറയുന്നു. വ്യാപകമായ കള്ളവോട്ടുകള്‍ ചെയ്യുക എന്ന് ലക്ഷ്യത്തോടെ ഒരാള്‍ക്ക് രണ്ടു മൂന്നും തിരിച്ചറിയില്‍ കാര്‍ഡ് സൃഷ്ടിച്ചിരിക്കെയാണെന്നാണ് അടൂര്‍ പ്രകാശിന്റെ ആരോപണം. പല ബൂത്തുകളിലായി ഒരാള്‍ തന്നെ പേര് ചേര്‍ത്തിരിക്കുന്നതിന്റെ രേഖകള്‍ അടൂര്‍ പ്രകാശ് പുറത്തുവിട്ടിരുന്നു.
Discussion about this post