തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവത്തില്‍ പ്രതികരണങ്ങളുമായി തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരനും രംഗത്ത്.
എല്‍ഡിഎഫിന്റേത് മര്യാദ കേടെന്നും, കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ വോട്ടെടുപ്പ് തടസപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. അതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം എകെ ആന്റണിയുടെ റോഡ് ഷോ ആരും തടഞ്ഞില്ലെന്നാണ് സി ദിവാകരന് പ്രതികരിച്ചത്. യുഡിഎഫ് നടത്തുന്നത് നുണപ്രചാരണമാണ്, ഇതൊന്നും തിരിച്ചടിയാവില്ലെന്നും അദ്ദേഹം ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു.
Discussion about this post