തിരുവനന്തപുരം: തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ കേസ്. ‘വൈ ഐ ആം എ ഹിന്ദു’ എന്ന പുസ്തകത്തിന്റെ കവര്‍ പ്രചാരണത്തിനായി ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ്. എന്‍ഡിഎ നല്കിയ പരാതിയിലാണ് നടപടി.
തരൂരിനായി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പോസ്റ്ററിലാണ് ചട്ടലംഘനം ആരോപിച്ചത്. ഇത് പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയില്‍ എന്‍ഡിഎ വ്യക്തമാക്കിയിരുന്നത്. അതേസമയം ‘വൈ ഐ ആം എ ഹിന്ദു’ എന്ന പേരില്‍ ശശി തരൂര്‍ പുസ്തകം ഇറക്കി അങ്ങനെയെങ്കില്‍ അദ്ദേഹമാണ് യഥാര്‍ത്ഥ വര്‍ഗീയവാദി എന്ന് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് പ്രതികരിച്ചു.
തിരുവനന്തപുരം മ്യൂസിയം പോലീസ് ആണ് തരൂരിനെതിരെ കേസെടുത്ത്. ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ തിരുവനന്തപുരം ഡിസിസി അദ്ദേഹത്തിന്റെ 20 പുസ്തകങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തിയ പോസ്റ്ററുകള്‍ തയ്യാറാക്കി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിച്ചിരുന്നു.
Discussion about this post