മലപ്പുറം: ഇത്തവണയും തന്നെ മലപ്പുറം കൈവിടില്ലെന്ന പ്രതീക്ഷയോടെയാണ് മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി. മികച്ച ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കേരളത്തില്‍ യുഡിഎഫ് അനുകൂലതരംഗമാണുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയെന്ന് അറിയപ്പെടുന്ന മലപ്പുറത്ത് എസ്എഫ്ഐ ദേശീയ അധ്യക്ഷന്‍ വിപി സാനുവാണ് കുഞ്ഞാലിക്കുട്ടിയെ എതിരിടാന്‍ എത്തിയിട്ടുള്ളത്. 2004 ല്‍ മഞ്ചേരി മണ്ഡലമായിരുന്നപ്പോള്‍ ടികെ ഹംസയിലൂടെ അട്ടിമറി വിജയം നേടിയ ചരിത്രത്തെ കൂട്ടുപിടിച്ചാണ് ഇടതുക്യാമ്പുകള്‍ പ്രതീക്ഷ പങ്കുവയ്ക്കുന്നത്.
എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥി വി ഉണ്ണികൃഷ്ണനും മലപ്പുറത്ത് മികച്ച വോട്ട് പ്രതീക്ഷയിലാണ്. ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റിലെത്തിയ പികെ കുഞ്ഞാലിക്കുട്ടിയെ മലപ്പുറം കൈവിടില്ലെന്ന ഉറച്ച പ്രതീക്ഷയില്‍ തന്നെയാണ് യുഡിഎഫ്.
Discussion about this post