തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ കൊട്ടിക്കലാശം ഉഷാറാക്കുമെന്ന് ശശിതരൂര്‍. ദിവസം കഴിയും തോറും വിജയ പ്രതീക്ഷ കൂടുകയാണെന്ന് തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂര്‍ പറഞ്ഞു.
പത്ത് വര്‍ഷത്തിനിടെ തിരുവനന്തപുരത്ത് ഇനി പോകാത്ത ഇടമില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എല്ലായിടത്തും എത്തിയിട്ടുണ്ട്. ജനം അനുകൂലമായി വിധിയെഴുതുമെന്നും ശശി തരൂര്‍ പറഞ്ഞു.
മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ ഒന്നും അത്ര എളുപ്പമല്ല. എതിര് സ്ഥാനാര്‍ത്ഥികളെ ബഹുമാനിക്കുന്നു. നിയമസഭാ നിയോജക മണ്ഡലങ്ങളില്ലെല്ലാം നിര്‍ണ്ണായക ലീഡാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
കൊട്ടിക്കലാശം പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശത്തിന് വിട്ടു കൊടുത്തെന്നും ശശി തരൂര്‍ വ്യക്തമാക്കി. എല്ലാം തീരുമാനിക്കേണ്ടത് ഇനി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും ശശി തരൂര്‍ പ്രതികരിച്ചു.
Discussion about this post