ചെന്നൈ: കേരളത്തിലും അയല്‍ സംസ്ഥാനത്തും കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെത്തുടര്‍ന്നാണ് മഴ പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിന്റെ പലയിടങ്ങളിലായി ശക്തമായ മഴ ലഭിച്ചിരുന്നു. അതേസമയം ചെന്നൈ അടക്കം വടക്കന്‍ ജില്ലകളില്‍ വരും ദിവയങ്ങളില് ശക്തമായ കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കി. ശനിയാഴ്ച കൊടൈക്കനാല്‍, നാമക്കല്‍, വാല്‍പ്പാറ എന്നിവിടങ്ങളില്‍ ശക്തമായ മഴയുണ്ടായി. നാമക്കല്ലില്‍ 8.8 സെമീ മഴ രേഖപ്പെടുത്തി.
കൊടൈക്കാനാലില്‍ 6.5 സെ.മീ മഴയും കോയമ്പത്തൂരിലെ വാല്‍പ്പാറയില്‍ 4.6 സെമീ മഴയും ലഭിച്ചു. തിരുനല്‍വേലി ജില്ലയിലെ രാധാപുരം, വടക്കന്‍കുളം, പഴവൂര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം കനത്തമഴയുണ്ടായി. തൂത്തുക്കുടിയിലും മഴ ലഭിക്കുകയുണ്ടായി.
Discussion about this post