വയനാട്: കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന് നടക്കാനിരിക്കെ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന വടക്കന്‍ കേരളത്തിലെ മണ്ഡലങ്ങളില്‍ കനത്ത സുരക്ഷ. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലാണ് കൂടുതല്‍ സേനയെ വിന്യസിക്കുന്നത്.
മാവോയിസ്റ്റ് ഭീഷണി, കള്ളവോട്ട് ആരോപണം എന്നിവ വടക്കന്‍ കേരളത്തിലെ മണ്ഡലങ്ങളിലെ സാഹചര്യങ്ങളെ തീഷ്ണമാക്കുന്നുണ്ട്. സുഗമമായ തെരഞ്ഞെടുപ്പിന് കര്‍ശന സുരക്ഷയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഒരുക്കുന്നത്.
കേരള, കര്‍ണ്ണാടക, തമിഴ്നാട് പോലീസ് സേനയുടെ സേവനവും കൂടിയാകുമ്പോള്‍ കര്‍ശന സുരക്ഷിയിലാവും മലബാറിലെ തെരഞ്ഞെടുപ്പ്. കൊട്ടിക്കലാശത്തിനും നിയന്ത്രണമുണ്ട്. പോലീസ് നിശ്ചയിച്ച സ്ഥലങ്ങളിലാകും പ്രവര്‍ത്തകരുടെ കൊട്ടിക്കലാശം. 57 കമ്പനി കേന്ദ്രസേനയെയാണ് കേരളത്തില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
Discussion about this post