വയനാട്: സഹോദരന് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഇന്നലെ വയനാട്ടില്‍ പ്രചാരണത്തിന് എത്തിയ പ്രിയങ്ക ഗാന്ധിക്ക് നന്ദി പറയാനായെത്തി
മാധ്യമപ്രവര്ത്തകന് റിക്സണ്. മാധ്യമപ്രവര്‍ത്തകന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശേഷം നടന്ന റോഡ് ഷോക്കിടെ മാധ്യമപ്രവര്‍ത്തകനായ റിക്സണ് അപകടം സംഭവിച്ചിരുന്നു. തുടര്‍ന്ന് റോഡ് ഷോ വകവെയ്ക്കാതെ രാഹുലും പ്രിയങ്കയും റിക്സണ് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു ഈ വാര്‍ത്ത സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.
എന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നേതൃത്വം നല്കിയതും എന്റെ ചെരുപ്പെടുത്തതുമൊക്കെ വലിയ സര്‍പ്രൈസ് ആയെന്ന് റിക്സണ് പറഞ്ഞപ്പോള്‍ അപകടത്തില്‍പ്പെട്ട റിക്സണ് പ്രാഥമിക ചികിത്സ ഉറപ്പുവരുത്തുക മാത്രമാണ് ചെയ്തതെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ മറുപടി. എന്നാല്‍ ഈ സംഭവങ്ങളെ ചിലര്‍ രാഷ്ട്രീയവല്‍ക്കരിച്ചെന്ന് റിക്സണ് സൂചിപ്പിച്ചപ്പോള്‍ വിഡ്ഢിത്തമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി.