തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമനുസരിച്ചാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുന്നത്. എന്നാല്‍, തിങ്കളാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി നല്കാന് തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചെങ്കിലും അവധി നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.
ദുഃഖവെള്ളിയും ഈസ്റ്ററും പ്രമാണിച്ച് തുടര്‍ച്ചയായ അവധിക്കിടയില്‍ തെരഞ്ഞെടുപ്പ് തലേന്നുമാത്രം പ്രവൃത്തിദിനമായാല്‍ പോളിങ് ശതമാനം കുറയുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ തന്നെയാണ് അവധി നല്കാന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടിയത്. തിങ്കളാഴ്ച പ്രവൃത്തിദിനമായാല്‍ നാട്ടിലേക്ക് മടങ്ങിയവര്‍ വോട്ടുചെയ്യാതെ ജോലിസ്ഥലത്തേക്ക് പോകാനിടയുണ്ടെന്നും ആശങ്കയുണ്ടായി. എന്നാല്‍ കമ്മീഷന് അവധി അനുവദിച്ചെങ്കിലും ആ നിര്‍ദേശം സര്‍ക്കാര്‍ വേണ്ടെന്നുവയ്ക്കുകയായിരുന്നു.
അതേസമയം, ഭൂരിപക്ഷം വിദ്യാലയങ്ങളും പോളിങ് സ്റ്റേഷനുകളായതിനാലും വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടിലേക്കുപോയി വോട്ടുചെയ്യാനുമാണ് തെരഞ്ഞെടുപ്പ് തലേന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്കാന് കമ്മീഷന് നിര്‍ദേശിച്ചത്.
Discussion about this post