നിലമ്പൂര്‍: ചോലനായ്ക്ക, കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ നിന്ന് കൊഴിഞ്ഞു പോകുന്നതായുള്ള പരാതി ഇനി ഉണ്ടാകില്ല. കുട്ടികള്‍ക്ക് പഠത്തോടൊപ്പം കൂടുതല്‍ വിനോദസാധ്യതകളും സ്‌കൂള്‍ അധികൃതര്‍ പ്രയോജനപ്പെടുത്തുന്നു. പദ്ധതിയുടെ ഭാഗമായി ഗോത്രവിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി മലപ്പുറം നിലമ്പൂരില്‍ കായംകുളം കൊച്ചുണ്ണിയുടെ പ്രത്യേക ഷോകള്‍ തന്നെ നടത്തി.
നിലമ്പൂരിലെ ഇന്ദിരാഗന്ധി റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് കായംകുളം കൊച്ചുണ്ണി പ്രദര്‍ശിപ്പിച്ചത്. രണ്ടു ഷോകളിലായി 560 കുട്ടികളാണ് സിനിമ കാണാനെത്തിയത്. ആദ്യമായി തീയ്യേറ്ററില്‍ പോയി സിനിമ കണ്ടവരാണ് കുട്ടികളില്‍ ഭൂരിഭാഗവും. കുട്ടികള്‍ക്ക് സൗജന്യമായി ടിക്കറ്റ് തരപ്പെടുത്താന്‍ കഴിയുമോ എന്ന് അന്വേഷിച്ചെങ്കിലും നടന്നില്ല. എങ്കിലും മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ചായയും പലഹാരവും തീയേറ്റര്‍ മാനേജ്‌മെന്റ് സൗജന്യമായി നല്‍കി. സിനിമ കണ്ട ശേഷം കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് മടങ്ങിപ്പോവാന്‍ മോട്ടോര്‍ വാഹനവകുപ്പ് വാഹനങ്ങള്‍ സജ്ജമാക്കിയിരുന്നു.
Discussion about this post