തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂടില്‍ കൊട്ടിക്കലാശത്തിലേയ്ക്ക് അടുക്കുകയാണ്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രചാരണമാണ് പാര്‍ട്ടികളും മറ്റും കാഴ്ചവെയ്ക്കുന്നത്. പോളിങ് ബൂത്തിലേയ്ക്ക് കടക്കുവാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ത്ഥികളും അണികളും. തൃശ്ശൂരില്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് സാധ്യതയേറുന്നത്.
നാമനിര്‍ദ്ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ കളക്ടര്‍ അനുപമയുടെ കാറ് മാറ്റാന്‍ പറഞ്ഞതുമുതല്‍ അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചതടക്കം നിരവധി വിവാദങ്ങളാണ് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയെ തേടിയെത്തിയത്. അതില്‍ നിന്ന് എല്ലാം കയറി വരുമ്പോഴാണ് മറ്റൊരു വീഡിയോ കൂടി വൈറലാകുന്നത്.
ഗര്‍ഭിണിയായ യുവതിയുടെ വയറില്‍ തലോടി കുഞ്ഞിന് അനുഗ്രഹം കൊടുക്കുകയാണ് സുരേഷ് ഗോപി. സംഭവം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. യുവതിയുടെ ആവശ്യപ്രകാരമാണ് സുരേഷ് ഗോപി നിറവയറില്‍ തലോടിയത്. താരാരാധനയല്ല, പാര്‍ട്ടിയുടെ പേരിലും അല്ല, മറിച്ച് ഒരുപാട് പുണ്യപ്രവൃത്തികള്‍ ചെയ്തിട്ടുള്ള ഒരാള്‍ എന്ന നിലയിലുള്ള ദൈവാനുഗ്രഹം കുഞ്ഞിനും ലഭിക്കട്ടെയെന്നതു കൊണ്ടാണ് യുവതി അനുഗ്രഹം തേടിയതെന്ന് സമൂഹമാധ്യമങ്ങള്‍ പറയുന്നു.
Discussion about this post