തൃശ്ശൂര്‍: നാടെങ്ങും തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. പോളിങ്ങ് ബൂത്തിലേയ്ക്ക് കടക്കുവാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. വോട്ടിങ്ങ് സാമഗ്രികള്‍ ഉള്‍പ്പടെ വന്നുതുടങ്ങിയിട്ടുണ്ട്. ഇത്തരം തെഞ്ഞെടുപ്പ് കാഴ്ചകള്‍ക്കിടയില്‍ വീണ്ടും സോഷ്യല്‍മീഡിയയുടെ കൈയ്യടി നേടിയിരിക്കുകയാണ് തൃശ്ശൂര്‍ കളക്ടര്‍ ടിവി അനുപമ.
പോലീസുകാര്‍ വോട്ടിങ് സാമഗ്രികള്‍ ഇറക്കുന്നത് നോക്കി നില്‍ക്കാതെ അവര്‍ക്കൊപ്പം കൂടി ഭാരമേറിയ വോട്ടിങ് പെട്ടിയെല്ലാം ഇറക്കുവാന്‍ സഹായിക്കുകയായിരുന്നു. പെട്ടി ചുമന്ന് ഓഫീസില്‍ കൊണ്ടുവെയ്ക്കുന്ന കളക്ടറുടെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. നിറകൈയ്യടികളാണ് അനുപമയ്ക്ക് സോഷ്യല്‍മീഡിയ നല്‍കുന്നത്. പ്രളയകാലത്തും ലാളിത്യം കൊണ്ടും ജനസേവനം കൊണ്ടും ജനങ്ങളുടെ മനസില്‍ ഇടംനേടാന്‍ അനുപമയ്ക്ക് സാധിച്ചിട്ടുണ്ട്.
ഉറച്ച നിലപാടു കൊണ്ടും ജനസേവനം കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട ഉദ്യോഗസ്ഥ കൂടിയാണ് അനുപമ. ഓരോ നിലപാടും എടുക്കുന്ന തീരുമാനവും എന്നും ജനങ്ങള്‍ക്കൊപ്പം തന്നെയാണ്. ഇതുതന്നെയാണ് അനുപമ ജന ഹൃദയങ്ങളില്‍ വാഴുന്നതിന് കാരണവും.
Discussion about this post